/kalakaumudi/media/post_banners/0728445344c67d6af04d9e190f7676a04e58e77f508b891768f45332f2472b92.jpg)
കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്ന് കെ.മുരളീധരന്‍.ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. തരൂര്‍ പ്രസ്താവന തിരുത്തണം.
തരൂര്‍ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല.കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ പരിപാടിയില്‍ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ലോകസഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുക്കണം. നിലവിലെ കേരളത്തിന്റെ അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കര്‍ഷക ആത്മഹത്യ.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പലസ്തീന്‍ ഐക്യ ദാര്‍ഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.