/kalakaumudi/media/post_banners/6636c36782306085a9d8ca70c7e087debfa957f53a548f85f388bb2b3097d3f9.jpg)
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പാര്‍ട്ടിയിലേക്ക് തിരികെ വരുന്നത് നല്ല കാര്യമാണെന്ന് കെ മുരളീധരന്‍. രണ്ടു വര്‍ഷം സുധീരന് പാര്‍ട്ടി വേദികള്‍ ഉപയോഗിക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. സുധീരന്‍-സുധാകരന്‍ വിഷയത്തിലാണ് മുരളീധരന്റെ പ്രതികരണം.
മതമേലധ്യക്ഷന്മാര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അതില്‍ മോശ പരാമര്‍ശം നടത്തിയത് ശരിയല്ലെന്നും മന്ത്രി സജി ചെറിയാന്റെ കേക്കും വീഞ്ഞും പരാമര്‍ശത്തില്‍ മുരളീധരന്‍ പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം അയോധ്യയില്‍ കോണ്‍ഗ്രസ് സ്വീകരിക്കും. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ദീപാ ദാസ് മുന്‍ഷി ഉള്‍ക്കൊണ്ടുവെന്നും മുരളീധരന്‍ വ്യക്തമാക്കി.