ബസ് റോഡിലൂടെ ഓടുന്ന വിമാനം, എന്തിനാണ് അടുക്കളയും ശുചിമുറിയും?

ഒരു പടയുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന വിമാനമാണ് വാഹനം തന്നെ. എത്ര കോടി ചെലവായി എന്നതിന്റെ കണക്ക് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല.

author-image
Web Desk
New Update
ബസ് റോഡിലൂടെ ഓടുന്ന വിമാനം, എന്തിനാണ് അടുക്കളയും ശുചിമുറിയും?

കണ്ണൂര്‍: നവ കേരള സദസ് യാത്രക്കായി ഒരുക്കിയ ബസ് റോഡിലൂടെ ഓടുന്ന വിമാനമാണെന്ന് പരിഹസിച്ച് കെ മുരളീധരന്‍ എംപി. ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ ക്യാബിനാണ്. 20 മന്ത്രിമാര്‍ തിക്കിതിരക്കി ഇരിക്കുകയാണ്, ഒരു ബസിന്റെ പകുതി ഭാഗത്ത്. അപ്പോള്‍, ജന്മി കുടിയാന്‍ ബന്ധം കേരളത്തില്‍ അവസാനിച്ചോയെന്നും കെ മുരളീധരന്‍ ചോദിച്ചു.

ഒരു പടയുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന വിമാനമാണ് വാഹനം തന്നെ. എത്ര കോടി ചെലവായി എന്നതിന്റെ കണക്ക് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല.

യാത്രകൊണ്ട് എന്താണ് മെച്ചമെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനവുമായി മുന്നോട്ട് പോയതെന്നും മുരളീധരന്‍ പറഞ്ഞു.

ബസില്‍ ഒരു കിടപ്പ് മുറിയുമുണ്ട്. പയ്യന്നൂര്‍ കഴിഞ്ഞാല്‍ പഴയങ്ങാടിയാണെന്നും ഈ സമയം കൊണ്ട് ആര്‍ക്കെങ്കിലും ഇരിക്കാന്‍ കഴിയാത്ത അസുഖമുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

എന്തിനാണ് ഈ ബസിന്റെ അകത്ത് കിടപ്പുമുറിയും അടുക്കളയും. അവിടെ എത്തിയിട്ട് ചായ കുടിച്ചാല്‍ പോരെയെന്നും നടന്ന് ഭക്ഷണം കഴിക്കലാണോ ഇതെന്നും മുരളീധരന്‍ പരിഹസിച്ചു.

ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഉള്ളപ്പോള്‍ ബസിനുള്ളില്‍ എന്തിനാണ് ശുചിമുറിയെന്നും മുരളീധരന്‍ ചോദിച്ചു. ഇങ്ങനെയാണ് കേരളത്തിന്റെ അവസ്ഥയെന്നും എല്ലാം ധൂര്‍ത്താണെന്നും മുരളീധരന്‍ പറഞ്ഞു.

 

 

 

pinarayi vijayan kerala nava kerala sadas chief minister