ഫ്ളാറ്റ്, പ്ലോട്ട്, വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രോഗ്രസ് റിപ്പോര്‍ട്ട് സമർപ്പിക്കാത്ത 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കെ-റെറ നോട്ടിസ്

ഒക്ടോബർ 7 ആയിരുന്നു രണ്ടാം ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള അവസാന തീയതി.എന്നാൽ അവസാന തീയതി കഴിഞ്ഞിട്ടും രണ്ടാം ത്രൈമാസ പുരോഗതി സമർപ്പിക്കാതെ വന്നതോടെയാണ് 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

author-image
Greeshma Rakesh
New Update
ഫ്ളാറ്റ്, പ്ലോട്ട്, വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രോഗ്രസ് റിപ്പോര്‍ട്ട് സമർപ്പിക്കാത്ത 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കെ-റെറ നോട്ടിസ്

തിരുവനന്തപുരം: രണ്ടാം ത്രൈമാസ പുരോഗതി (ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട്) റിപ്പോര്‍ട്ട് ഓൺലൈനായി സമർപ്പിക്കാത്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടിസ് അയച്ചു.

222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കാണ് നോട്ടീസ്.ഒക്ടോബർ 7 ആയിരുന്നു രണ്ടാം ത്രൈമാസ പുരോഗതി സമർപ്പിക്കാനുള്ള അവസാന തീയതി.എന്നാൽ അവസാന തീയതി കഴിഞ്ഞിട്ടും രണ്ടാം ത്രൈമാസ പുരോഗതി സമർപ്പിക്കാതെ വന്നതോടെയാണ് 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

ആകെ 617 പദ്ധതികളാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 395 പദ്ധതികളുടെ പുരോഗതി ഇതിനകം തന്നെ കെ- പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. കെ റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോർട്ട് ഉപഭോക്താക്കൾക്കും പ്രമോർട്ടർമാർക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെറ വെബ്സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോർട്ട് ലഭിക്കുക എന്നത് റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങാൻ താൽപര്യപ്പെടുന്നവരുടെ അവകാശമാണ്.

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനും റിയല്‍ എസ്റ്റേറ്റ് ഹൗസിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് പ്രാബല്യത്തില്‍ വന്നത്. റിയല്‍ എസ്റ്റേറ്റ് ഹൗസിംഗ് പദ്ധതികളുടെ തുടക്കം മുതല്‍ തന്നെ ഇപ്പോള്‍ കെ-റെറയുടെ മേല്‍നോട്ടമുണ്ട്. ഉപഭോക്താവിന് വാങ്ങുന്ന ഫ്‌ളാറ്റിന്റെയോ പ്ലോട്ടിന്റെയോ പൂര്‍ണ വിവരങ്ങള്‍ കെ-റെറയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ത്രൈമാസ കാലയളവില്‍ പദ്ധതിയുടെ പുരോഗതി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ നിര്‍മാണ പുരോഗതി വെബ്‌സൈറ്റ് വഴി അറിയാം. ഇതോടെ പദ്ധതിയുടെ വിശ്വാസ്യത, കാലാവധി, പദ്ധതിയുടെ ഭൗതിക ധനകാര്യ പുരോഗതിയടക്കം ഉപഭോക്താവിന് വ്യക്തമായി മനസിലാക്കാം.മാത്രമല്ല വാഗ്ദാനം ചെയ്ത സമയത്ത് തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താവിന് കൈമാറുന്നതിനും ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ഏറെ സഹായകമാണ്.

kerala k-rera real estate projects