'അഭിപ്രായം എന്തടിസ്ഥാനത്തിലെന്ന് കെ.മുരളീധരനോട് തന്നെ ചോദിക്കണം': കെ.സുധാകരന്‍

രാമക്ഷേത്രത്തിന്റെ പ്രതഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ ദേശീയ നേതൃത്വമാണ് നിലപാടെടുക്കേണ്ടത് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

author-image
Web Desk
New Update
'അഭിപ്രായം എന്തടിസ്ഥാനത്തിലെന്ന് കെ.മുരളീധരനോട് തന്നെ ചോദിക്കണം': കെ.സുധാകരന്‍

ദില്ലി: രാമക്ഷേത്രത്തിന്റെ പ്രതഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്നതില്‍ ദേശീയ നേതൃത്വമാണ് നിലപാടെടുക്കേണ്ടത് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സമസ്തക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്‍ പറഞ്ഞത്.

 

congress Latest News newsupdate ram mandir k sudhakaran