നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മഹായുദ്ധം; മാറാനും തിരുത്താനും തയ്യാറാകണം, മുന്നറിയിപ്പുമായി കെ സുധാകരൻ

എല്ലായിടത്തും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. നന്നായി പ്രവർത്തിക്കാത്തപക്ഷം നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

author-image
Greeshma Rakesh
New Update
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മഹായുദ്ധം; മാറാനും തിരുത്താനും തയ്യാറാകണം, മുന്നറിയിപ്പുമായി കെ സുധാകരൻ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. നിലവിൽ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് സംഘടന വേണ്ടത്ര സജ്ജമല്ല, മാറാൻ തയ്യാറാവണമെന്നും പ്രാദേശിക നേതാക്കൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗ്രൂപ്പ്, ജാതി എന്നിങ്ങനെ പല പേരുകളിൽ തമ്മിലടിക്കുന്നു. മണ്ഡലം കമ്മിറ്റികൾ പലയിടത്തും നിഷ്ക്രിയമാണ്. പ്രവർത്തിക്കാത്ത കമ്മറ്റികൾ പിരിച്ചുവിടും. മാറാനും തിരുത്താനും തയ്യാറാകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മഹായുദ്ധമാണ്. കൃത്യമായ സേനാ വിന്യാസമില്ലെങ്കിലും യുദ്ധമുഖത്ത് നിൽക്കാൻ കഴിയാതെ വരും. ചിതറിയ സൈന്യമെങ്കിൽ പിന്തിഞ്ഞോടേണ്ടി വരും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്ര ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾ വിലയിരുത്തണം.എല്ലായിടത്തും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. നന്നായി പ്രവർത്തിക്കാത്തപക്ഷം നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതെസമയം സ്വന്തം നേതാക്കളുടെ മുഖം തകർക്കാൻ സമൂഹമാധ്യമങ്ങളെ ചിലർ ഉപയോഗിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

 

congress election kerala k sudhakaran