'പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാന്‍ ശ്രമം'

കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

author-image
Priya
New Update
'പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാന്‍ ശ്രമം'

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ് ശശി തരൂര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും മാറി മാറി വര്‍ഗീയ പ്രീണനം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മാസം 30 ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സമരം ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേരെ സമരത്തില്‍ അണിനിരത്തും. ജെഡിഎസ് എന്‍ഡിഎക്ക് ഒപ്പമാണെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ സംസ്ഥാനത്തെ രണ്ട് ജെഡിഎസ് എംഎല്‍എമാരും തങ്ങളുടെ എന്‍ഡിഎ മുന്നണിയില്‍ ചേരണമെന്നും ആവശ്യപ്പെട്ടു.

അതല്ലെങ്കില്‍ ഇരുവരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജെഡിഎസ് എന്ന നിലയില്‍ സ്വതന്ത്ര നിലപാടെടുത്ത് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Palestine israel hamas war k surendran