/kalakaumudi/media/post_banners/e570aa414a080954f82297e650aba1c07f63af9e2805fb9c21b57f5162e38efb.jpg)
തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐഎഎസിനെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര്‍ അപേക്ഷിച്ചിരുന്നു.
ലേബര്‍ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബര്‍ ആന്‍ഡ് സ്‌കില്‍സ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്‍കി.
ആന്റണി രാജുവിന് പകരം ഗതാഗതമന്ത്രിയായി എത്തിയ കെ.ബി. ഗണേഷ് കുമാറും ബിജു പ്രഭാകറുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഗണേഷ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മുന്‍ മന്ത്രിക്കും ബിജു പ്രഭാകറിനും എതിരെയുള്ള ഒളിയമ്പായി വ്യാഖ്യാനിച്ചു.
തുടര്‍ന്നാണ്, കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടത്.