'ക്ലീന്‍-ഗ്രീന്‍, ഹാപ്പി മൂക്കന്നൂര്‍' പ്രോജക്ടിന് കലാകൗമുദി പുരസ്‌കാരം

മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'ക്ലീന്‍-ഗ്രീന്‍ ആന്‍ഡ് ഹാപ്പി' പ്രോജക്ടിന് കലാകൗമുദി പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ക്ലീന്‍ മൂക്കന്നൂര്‍ പ്രോജക്ടിന് സജീവ പങ്കാളിത്തം വഹിക്കുന്ന കെ.പി ഹോര്‍മീസ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കന്നൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പുരസ്‌കാരങ്ങള്‍ നല്‍കി

author-image
Web Desk
New Update
'ക്ലീന്‍-ഗ്രീന്‍, ഹാപ്പി മൂക്കന്നൂര്‍' പ്രോജക്ടിന് കലാകൗമുദി പുരസ്‌കാരം

അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'ക്ലീന്‍-ഗ്രീന്‍ ആന്‍ഡ് ഹാപ്പി' പ്രോജക്ടിന് കലാകൗമുദി പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ക്ലീന്‍ മൂക്കന്നൂര്‍ പ്രോജക്ടിന് സജീവ പങ്കാളിത്തം വഹിക്കുന്ന കെ.പി ഹോര്‍മീസ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കന്നൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പുരസ്‌കാരങ്ങള്‍ നല്‍കി. സംസ്ഥാന തലത്തില്‍ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ മൂക്കന്നൂര്‍ പഞ്ചായത്ത് പ്രാവര്‍ത്തികമാക്കുന്നത്.

ചടങ്ങില്‍ ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനികളെ ആദരിച്ചു. വിവിധ പ്രവര്‍ത്തന മികവിന് ജോഷ് മാള്‍, ഹീമാന്‍ റോബോ പാര്‍ക്ക്, കെ പി ജി ഗ്രൂപ്പ്, എസ് എച്ച് ഒ ഹൈസ്‌കൂള്‍, എം എ ജി ജെ ആശുപത്രി എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

കലാകൗമുദി അങ്കമാലി-കാലടി ന്യൂസ് ബ്യുറോ മൂക്കന്നൂര്‍ സംഘടിപ്പിച്ച പുരസ്‌കാര സമര്‍പ്പണം കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അംഗീകാരങ്ങളും ആദരവും കരുണീയമായ പിന്തുണയും പ്രോത്സാഹനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കലാകൗമുദി കൊച്ചി ന്യൂസ് എഡിറ്റര്‍ പി.സി. ഹരീഷ് അധ്യക്ഷത വഹിച്ചു. പുരസ്‌കാര സമര്‍പ്പണം മുന്‍ മന്ത്രി അഡ്വ.ജോസ് തെറ്റയില്‍ നിര്‍വഹിച്ചു. അവനീഷ് കോയിക്കര മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയന്‍, ശബ്ദമുഖം മുന്‍ പത്രാധിപര്‍ അക്ഷര ലൂയിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ക്ലീന്‍ പ്രോജക്ട ഇംപ്ലിമെന്റേഷന്‍ ജനറല്‍ കണ്‍വീനര്‍ സേവിയര്‍. ഗ്രിഗറി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ തോമസ് മാടശ്ശേരി, വി പി ജി ഗ്രൂപ്പ് ഉടമ വി.പി ജോര്‍ജ്, എം എ ജി ജെ ആശുപത്രി ഡയറക്ടര്‍ ബ്ര. തോമസ് കണ്ടോരുകടവില്‍ സി എസ് ടി, എസ് എച്ച് ഒ ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപിക സാലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കലാകൗമുദി അങ്കമാലി-കാലടി ബ്യൂറോ ചീഫ് സാജു ഏനായി സ്വാഗതവും റീഡേഴ്‌സ് ഫോറം മേഖലാ കണ്‍വീനര്‍ ജോമ്ജി ജോസ് നന്ദിയും പറഞ്ഞു. എസ് എച്ച് ഒ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

 

kerala kalakaumudi award clean green happy mookkannoor