/kalakaumudi/media/post_banners/590fad3a02f781e4e935e15fd6af3016f7204ec39ac95f40c37bd93ddd3ba6ce.jpg)
കൊച്ചി: കളമശ്ശേരി കുസാറ്റ് ദുരന്തത്തില്‍ മരിച്ച മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചു. കുസാറ്റിലെ ഐടി ബ്ലോക്കിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. സഹപാഠികളും അധ്യാപകരും അടക്കമുള്ള നിരവധി പേരാണ് ഇവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്.
മന്ത്രി ആര്‍.ബിന്ദുവും മന്ത്രി പി.രാജീവും സര്‍ക്കാരിന് വേണ്ടി അന്ത്യാഞ്ജലി അര്‍പ്പിച്ചു. എംപിമാരായ ബെന്നി ബഹനാന്‍, എ.എ.റഹീം, ഹൈബി ഈഡന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്നിവരടക്കമുള്ള പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിസ്ത, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് യൂണിവേഴ്‌സിറ്റിയിലെത്തിച്ചത്. പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബിന്റെ മൃതേദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.