/kalakaumudi/media/post_banners/cbb930f0571bb7f832fd822ebcd3b64bb15f669f6cc1e66654f072eb237f2313.jpg)
കൊച്ചി: കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ നടന്ന സ്ഫോടനത്തില്‍
അന്വേഷണ സംഘം തുടരന്വേഷണ പ്ലാന്‍ തയ്യാറാക്കി. ഇന്നലെ അര്‍ധരാത്രി വരെ നീണ്ട യോഗത്തിലാണ് വിഷയത്തില്‍ തീരുമാനമായത്.
പ്രതി ഡൊമിനിക് മാര്ട്ടിന് നല്കിയ മൊഴികള്‍ സാധൂകരിക്കുന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ തേടും. പ്രതിയുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുടെ മൊഴിയെടുക്കും. അതേസമയം, ഡൊമിനിക്കിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
പൊലീസ് കണ്ടെത്തിയ ഫോറന്‍സിക് തെളിവുകളും കോടതിക്ക് കൈമാറും. ബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു.