/kalakaumudi/media/post_banners/4a7adf5a6d3f1bd22367e26b0e1d3e3608e1f9a6cb20c4097f739609e90a8f25.jpg)
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതേസമയം, കളമശേരി സ്‌ഫോടനത്തില്‍ മരണസംഖ്യ 4 ആയി.
80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ലിബ്‌ന(12) യുടെ സംസ്‌കാര ചടങ്ങുകള്‍ നാലിനാണ് നടന്നത്.
ലിബ്‌നയുടെ സഹോദരന്‍മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്.ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയില്‍ തന്നെ മരിച്ചിരുന്നു.