കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു, മരണം ഏഴായി

By Web Desk.02 12 2023

imran-azhar

 

 

തൊടുപുഴ: കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. പരുക്കേറ്റ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശിയും റിട്ട.വില്ലേജ് ഓഫിസറുമായ ജോണ്‍ (76) ആണ് മരിച്ചത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കളമശേരി സ്‌ഫോടനത്തിലെ മരണം ഏഴായി.

 

ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. മൂന്നു പേര്‍ സ്‌ഫോടനം നടന്ന ദിവസം തന്നെ മരിച്ചു. 52 പേര്‍ക്കാണ് പരിക്കേറ്റത്.

 

 

OTHER SECTIONS