/kalakaumudi/media/post_banners/b03a052ddad440e19e9cde32783dd85eac69bd11720fda79ecd50097caacff1a.jpg)
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ നടുങ്ങി സംസ്ഥാനം. കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. തുടരെത്തുടരെ ഒന്നിലധികം സ്‌ഫോടനങ്ങളാണ് നടന്നതെന്ന് ദക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നോളം തുടര്‍ സ്‌ഫോടനങ്ങളുണ്ടായി.
സംഭവത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്ത്രിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞു.
മൂന്നു ദിവസമായി കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. പ്രാര്‍ത്ഥന ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് സ്‌ഫോടമുണ്ടായത്.
കളമശ്ശേരി നെസ്റ്റിനു സമീപമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. ഹാളിന്റെ അകത്തായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ജനപ്രതിനിധികളും ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.