കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം കളമശ്ശേരിയിലേക്ക്

കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്ക് പുറപ്പെട്ടു. പ്ലാസ്റ്റിക് സര്‍ജറി, അനസ്‌തേഷ്യ, സര്‍ജറി, ബേണ്‍സ് യൂണിറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനു പുറപ്പെടുന്നത്.

author-image
Web Desk
New Update
കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം കളമശ്ശേരിയിലേക്ക്

കൊച്ചി: കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്ക് പുറപ്പെട്ടു. പ്ലാസ്റ്റിക് സര്‍ജറി, അനസ്‌തേഷ്യ, സര്‍ജറി, ബേണ്‍സ് യൂണിറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനു പുറപ്പെടുന്നത്.

നിലവില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് എറണാകുളം മെഡിക്കല്‍ കോളജ് ആവശ്യപ്പെട്ടിട്ടുള്ളത്. നഴ്‌സുമാര്‍ അനുബന്ധ ജീവനക്കാര്‍ അടക്കമുള്ളവരുടെ സംഘം തയാറായെങ്കിലും ഡോക്ടര്‍മാര്‍ മാത്രം എത്തിയാല്‍ മതി എന്നാണു കോട്ടയം മെഡിക്കല്‍ കോളജിനു ലഭിച്ചിരിക്കുന്ന വിവരം.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ബേണ്‍സ് യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് എന്നിവയില്‍ കൂടുതല്‍ ആളുകള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും കളമശേരി മെഡിക്കല്‍ കോളജിലെത്തും.

ernakulam Latest News newsupdate kalamassery explosion explosion