കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ സര്‍വ്വീസ്; ഫ്‌ലാഗ് ഓഫ് 15 ന്

തമിഴ്‌നാട്ടിലെ കളിയിക്കാവിള നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള തീരദേശ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും.

author-image
Web Desk
New Update
കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ സര്‍വ്വീസ്; ഫ്‌ലാഗ് ഓഫ് 15 ന്

പൂവാര്‍: തമിഴ്‌നാട്ടിലെ കളിയിക്കാവിള നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള തീരദേശ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും. വൈകുന്നേരം 5 ന് വെട്ടുകാട് വച്ച് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.

കളിയിക്കാവിള നിന്ന് പാറശ്ശാല, പൂവാര്‍, വിഴിഞ്ഞം പൂന്തുറ, ബിമാ പള്ളി, വലിയതുറ, ശംഖുംമുഖം, കണ്ണാന്തുറ വെട്ടുകാട്, വേളി, സെന്റ് ആന്‍ഡ്രൂസ്, പെരുമാതുറ, അഞ്ചു തെങ്ങ്, വര്‍ക്കല, കാപ്പില്‍ പരവൂര്‍, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.

കളിയിക്കാവിള നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും രാവിലെ 4.30 ന് സര്‍വീസ് ആരംഭിച്ച് രാത്രി 11.25 ന് അവസാനിക്കുന്ന വിധത്തില്‍ രണ്ട് ബസുകള്‍ നാല് സര്‍വീസുകള്‍ വീതം നടത്തും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശ വാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ സര്‍വീസുകള്‍ സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 

kerala ksrtc kaliyikkavila