റാഞ്ചി മലയാളികളുടെ കല്‍പതരു ഇനി പാര്‍ലമെന്റ് വളപ്പില്‍

റാഞ്ചി മലയാളി അസോസിയേഷന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് സ്‌നേഹോപഹാരമായി നല്‍കിയ കല്‍പതരു തൈ സ്പീക്കര്‍ ഓം ബിര്‍ല പാര്‍ലമെന്റ് വളപ്പില്‍ നട്ടു. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രമന്ത്രി റാഞ്ചി കൈരളി സ്‌കൂളില്‍ ഔദ്യോഗിക പരിപാടിക്കെത്തിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ കല്‍പതരു തൈ ആണ് പാര്‍ലമെന്റ് വളപ്പില്‍ നട്ടത്.

author-image
Web Desk
New Update
റാഞ്ചി മലയാളികളുടെ കല്‍പതരു ഇനി പാര്‍ലമെന്റ് വളപ്പില്‍

ന്യൂഡല്‍ഹി: റാഞ്ചി മലയാളി അസോസിയേഷന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് സ്‌നേഹോപഹാരമായി നല്‍കിയ കല്‍പതരു തൈ സ്പീക്കര്‍ ഓം ബിര്‍ല പാര്‍ലമെന്റ് വളപ്പില്‍ നട്ടു. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രമന്ത്രി റാഞ്ചി കൈരളി സ്‌കൂളില്‍ ഔദ്യോഗിക പരിപാടിക്കെത്തിയപ്പോള്‍

സ്‌കൂള്‍ അധികൃതര്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ കല്‍പതരു തൈ ആണ് പാര്‍ലമെന്റ് വളപ്പില്‍ നട്ടത്.

ഡല്‍ഹിയിലെ മലയാളി പ്രമുഖരുടെ കൂടി സാന്നിധ്യത്തിലായിരുന്നു തൈനടീല്‍.

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഘുനാഥ്, എന്‍.എസ്.എസിന്റെ ഡല്‍ഹി വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍, ജനറല്‍ സെക്രട്ടറി എം.ഡി. ജയപ്രകാശ്, നവോദയം ഡല്‍ഹി പ്രസിഡന്റ് എം. ആര്‍. വിജയന്‍, ബി.ജെ.പി കേരള സെല്‍ ജില്ലാ കണ്‍വീനര്‍ എ.കെ. ബാലകൃഷ്ണന്‍, ഡബ്ല്യു.എം.സി ഡല്‍ഹി ചെയര്‍മാന്‍ മാനുവല്‍ മെഴുകനാല്‍, ഡബ്ല്യു.എം.സി ഡല്‍ഹി വനിതാ വിഭാഗം പ്രസിഡന്റ് ഡെലോണി മാനുവല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ജനാധിപത്യത്തിന്റെ ശ്രീകോവിലിന് തണലായി പടര്‍ന്നു പന്തലിക്കട്ടെ കല്‍പതരുവെന്ന് വി. മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

parliament v muraleedharan india