പ്രിയ നേതാവിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍, സംസ്‌കാരം 11 മണിക്ക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ രാവിലെ 11 മണിയോടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

author-image
Priya
New Update
പ്രിയ നേതാവിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍, സംസ്‌കാരം 11 മണിക്ക്

 

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ രാവിലെ 11 മണിയോടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. വിലാപയാത്ര കടന്നുപോയ വഴികളിലെല്ലാം പ്രിയ നേതാവിനെ അവസാനമായൊന്ന് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് സ്ഥലത്തെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇവിടെയും കാനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടരി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ കാനത്തെ വീട്ടിലെത്തും.

CPI Kanam Rajendran