ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട് നടത്തി ഡോക്ടർ;വിഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...

കർണാടകയിലെ ചിത്രദുർ​ഗ ജില്ലയിലാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുത വധുവുമാണ് വ്യാജ ശസ്ത്രക്രിയ നടത്തി പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്.

author-image
Greeshma Rakesh
New Update
ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിം​ഗ് ഫോട്ടോഷൂട്ട് നടത്തി ഡോക്ടർ;വിഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...

‌ബെംഗളൂരു: സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തി ഡോക്ടർ.കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുത വധുവുമാണ് വ്യാജ ശസ്ത്രക്രിയ നടത്തി പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്. വിഡിയോ വൈറലായതോടെ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.

 

ഓപ്പറേഷൻ തിയേറ്ററിൽ‌ ക്യാമറയും ലൈറ്റും മറ്റ് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെ സജ്ജമാക്കിയിരുന്നു.മെഡിക്കൽ ഉപകരണങ്ങളും മറ്റും കയ്യിൽ പിടിച്ചായിരുന്നു ചിത്രീകരണം.സംഘത്തിനൊപ്പമുള്ള ഒരാളെയാണ് വ്യാജ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്.ക്യാമറമാൻമാരും മറ്റ് സാങ്കേതിക വിദഗ്ധരും ചിത്രീകരണത്തിനിടെ ചിരിക്കുന്നതും വിഡിയോയിൽ കാണാം. പിന്നാലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇത് വ്യാപകമായ വിമർശനത്തിന് കാരണമായി.ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരകണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

 

 

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരകണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചിത്രീകരണം നടത്തിയ ഓപ്പറേഷൻ തിയേറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദിന്റെ വിശദീകരണം.

സർക്കാർ ആശുപത്രികളിൽ ഇത്തരം ദുരുപയോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സർക്കാർ ആശുപത്രികൾക്ക് സർക്കാർ നൽകുന്ന സൗകര്യങ്ങൾ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണെന്ന് അറിഞ്ഞ് ചുമതല നിർവഹിക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

viral video karnataka doctor pre wedding shoot operation theatre