രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയുമായി സംസാരിച്ചു; അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം സഹായം

കര്‍ണാടക തുരത്തിയോടിച്ച ആനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കര്‍ണാടക. പതിനഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര പ്രഖ്യാപിച്ചു.

author-image
Web Desk
New Update
രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയുമായി സംസാരിച്ചു; അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം സഹായം

ബെംഗളുരു: കര്‍ണാടക തുരത്തിയോടിച്ച ആനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കര്‍ണാടക. പതിനഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര പ്രഖ്യാപിച്ചു.

വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. പിന്നാലെയാണ് കര്‍ണാടക ധനസഹായം പ്രഖ്യാപിച്ചത്.

നിലവില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് കര്‍ണാടകയില്‍ നല്‍കുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നല്‍കുന്നത്. അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വര്‍ ഖന്ദ്ര പറഞ്ഞു.

kerala wayanad rahul gandhi karnataka