കാണാതായ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.

author-image
Athira
New Update
കാണാതായ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ബെംഗളൂരു; കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയിലായിരുന്നു സംഭവം. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയില്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് നല്‍കിയ പരാതിയിലുണ്ട്.

തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് പ്രദേശത്ത് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് തുടര്‍ന്നു ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Latest News news updates