കശ്മീര്‍ അപകടം; മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

കശ്മീരില്‍ കാര്‍ കൊക്കയിലേക്കു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് എം.മഹാദേവ് (25) ആണ് മരിച്ചത്.

author-image
anu
New Update
കശ്മീര്‍ അപകടം; മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

 

ശ്രീനഗര്‍: കശ്മീരില്‍ കാര്‍ കൊക്കയിലേക്കു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് എം.മഹാദേവ് (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 5 ആയി. സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ മനോജിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീര്‍ സ്വദേശിയായ ഡ്രൈവറും നേരത്തെ മരിച്ചു. പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗര്‍ലേ ഹൈവേയില്‍ ചൊവ്വാഴ്ച വൈകിട്ടു നാലരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളും അയല്‍ക്കാരുമായ, അനില്‍ (34), മകന്‍ സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരും കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) ആണ് നേരത്തെ മരിച്ചത്. മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരുക്കേറ്റത്. അരുണും രാജേഷും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ.

ചിറ്റൂരില്‍ നിന്നു 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടത്. സോനാമാര്‍ഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു.

അപകടത്തില്‍ മരിച്ച നാല് പേരുടെയും സംസ്‌കാരം വെള്ളിയാഴ്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ നടത്തി.

Latest News kerala news