'അനുമതിയുണ്ടെങ്കിൽ ആരും ചോദിക്കില്ല, പിഴ നിയമലംഘനമുള്ളതിനാൽ' ; റോബിൻ ബസിനെതിരെ കെ ബി ഗണേഷ് കുമാർ

By Greeshma Rakesh.19 11 2023

imran-azhar

 

 


പത്തനാപുരം: റോബിൻ ബസിനെതിരെ മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. അനുമതിയുണ്ടെങ്കിൽ ആരും ചോദിക്കില്ല, പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാലാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

 

വാഹനമോടിക്കാൻ കോടതിയുടെ അനുമതി വേണം. പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാൽ. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതിയുടെ അനുമതി ഉണ്ടെങ്കിൽ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

 


അതേസമയം, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ തിങ്കളാഴ്ച കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക.

 

ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്.

 

 

 

 

OTHER SECTIONS