തിരുവനന്തപുരം: രാജ്യത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്ക് നാലാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബാങ്കിലെ എല്ലാ ജീവനക്കാരെയും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്തു. ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ഇ.ഒ. പി.എസ്.രാജന്‍ വാര്‍ഷിക ദിന സന്ദേശം നല്‍കി.
ബാങ്കിന്റെ റീജണല്‍ ഓഫീസുകളിലും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിലും ശാഖകളിലും വാര്‍ഷികത്തോടനുബന്ധിച്ച് കസ്റ്റമര്‍ മീറ്റും മികച്ച ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും കസ്റ്റമര്‍ മീറ്റിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ശാഖകളിലും സംഘടിപ്പിച്ചു.
ബാങ്ക് തിരുവനന്തപുരം ഹെഡ്ഓഫീസ് ശാഖ സന്ദര്‍ശിച്ച മേയറും ശാഖയിലെ കസ്റ്റമറുമായ ആര്യാ രാജേന്ദ്രനെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്.രാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ റോയി എബ്രഹാം, കേരള സര്‍ക്കാര്‍ നിയോഗിച്ച എക്‌സ്‌പെര്‍ട്ട് കമ്മിറ്റി അംഗം ആര്‍.ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍മാരായ ആര്‍.ശിവകുമാര്‍, അനിത എബ്രഹാം, പ്രീത കെ.മേനോന്‍, ഹെഡ് ഓഫീസ് കൗണ്‍സിലര്‍ അംശു വാമദേവന്‍ എന്നിവരും പങ്കെടുത്തു.