/kalakaumudi/media/post_banners/339a25f36fb4b8b81bb0f9b4f4715e3085ce495c3f962b47dffe4743b5df8a4e.jpg)
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടില്‍ നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിന്‍സണ്‍ പൗവ്വത്താണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത്.
ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറില്‍ കുത്തുകയായിരുന്നു.
വയറിന് കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍സണെ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയില്‍ മറ്റൊരാള്‍ക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.