/kalakaumudi/media/post_banners/5f7cf7768045dbcfb9d9cfe68dce33659730c7741f9a05d3acb95fe65bc532b0.jpg)
തിരുവനന്തപുരം: റേഷന്‍ വിതരണത്തിനായി സപ്ലൈകോയ്ക്ക് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണു തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒന്‍പതു മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനു നല്‍കാന്‍ തീരുമാനിച്ചത്.