കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം,തീരുമാനം രാജ്യ സുരക്ഷ മുൻനിർത്തി; സജി ചെറിയാൻ

അതെസമയം ആധാർ കാർഡ് കൈവശമില്ലാത്തവരിൽ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കും എന്നും മുന്നറിയിപ്പ് നൽകി. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ രേഖാമൂലം മറുപടി നൽകുകയായിരുന്നു.

author-image
Greeshma Rakesh
New Update
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം,തീരുമാനം രാജ്യ സുരക്ഷ മുൻനിർത്തി; സജി ചെറിയാൻ

തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ബോട്ട് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതെസമയം ആധാർ കാർഡ് കൈവശമില്ലാത്തവരിൽ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കും എന്നും മുന്നറിയിപ്പ് നൽകി. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ രേഖാമൂലം മറുപടി നൽകുകയായിരുന്നു.

വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ മത്സ്യത്തൊഴിലാളികൾ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം.ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.

saji cheriyan fishermen aadhaar card kerala assembly fishermen protest