/kalakaumudi/media/post_banners/d9f0c0b111e37944dd0c0d158e1a59c858d816f7600e67025fd4614b2827a787.jpg)
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എല്ലാ മാസവും 10നകം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ശമ്പളത്തിന്റ ആദ്യ ഗഡുപത്താം തീയതിക്ക് മുന്‍പും രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുന്‍പും നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ശമ്പളവിതരണത്തില്‍ മുന്‍ഗണന ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവന്‍ ശമ്പളവും നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഇതിനെതിരെ സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.