'ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വെടിക്കെട്ട്; ഒരു വിശുദ്ധഗ്രന്ഥങ്ങളിലും പറയുന്നില്ല'; വിലക്കി ഹൈക്കോടതി

ആരാധനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് വിലക്കി ഹൈക്കോടതി. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

author-image
Web Desk
New Update
'ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വെടിക്കെട്ട്; ഒരു വിശുദ്ധഗ്രന്ഥങ്ങളിലും പറയുന്നില്ല'; വിലക്കി ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് വിലക്കി ഹൈക്കോടതി. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ആരാധനാലായങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കരിമരുന്ന് പ്രയോഗം വായു മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുമെന്നും സമാധാനം നശിപ്പിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ധരാത്രി വൈകിയും വെടിക്കെട്ടിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഉത്തരവ് മറികടന്ന് വെടിക്കെട്ട് നടത്തിയാല്‍ തക്ക നടപടിയെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അറിയിച്ചു. കേസ് തുടര്‍പരിഗണനയ്ക്കായി നവംബര്‍ 24 നേക്ക് മാറ്റി.

kerala kerala highcourt highcourt