ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാനൊരുങ്ങി കേരളം

കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാനൊരുങ്ങുന്നു. നവംബര്‍ ഒന്നോടെ ഇത് സാധ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

author-image
Web Desk
New Update
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാനൊരുങ്ങി കേരളം

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകാനൊരുങ്ങുന്നു. നവംബര്‍ ഒന്നോടെ ഇത് സാധ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി സമിതി രൂപീകരിക്കും. മുഖ്യമന്ത്രി സമിതിയുടെ അധ്യക്ഷനാകും.

ഫെബ്രുവരി 1 മുതല്‍ 7 വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. ഓഗസ്റ്റില്‍ പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം നടക്കും.

വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്ക് നടപടികള്‍ തുടങ്ങി. ഇതിനായി എന്‍സിസി, എന്‍എസ്എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ് വൊളന്റിയര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

kerala kerala news pinarayi vijayan