/kalakaumudi/media/post_banners/ef0da40ba21cda302054ca95940e49c698a12a65154ef3057cae04570f9bc990.jpg)
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന ദേശീയ 'കേരള പദയാത്ര' ഫെബ്രുവരി 12ന് തിരുവനന്തപുരത്ത്. 12 ന് വൈകിട്ട് 3ന് പദയാത്രയുടെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. പുത്തരിക്കണ്ടം മുതല്‍ പാപ്പനംകോട് വരെയുള്ള പദയാത്രയില്‍ കെ. സുരേന്ദ്രനും പ്രമുഖ നേതാക്കള്‍ക്കുമൊപ്പം ഇരുപത്തിയയ്യാരത്തിലധികം പ്രവര്‍ത്തകര്‍ അണിചേരുമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി.രാജേഷ് അറിയിച്ചു.
ജനുവരി 27ന് കാസര്‍കോട്ട് ആരംഭിച്ച പദയാത്ര ഫെബ്രുവരി 27ന് പാലക്കാട്ട് സമാപിക്കും. പദയാത്ര 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. കാല്‍ ലക്ഷം പേരാണ് യാത്രയില്‍ ഓരോ ദിവസവും അണിചേരുന്നത്. 12നു രാവിലെ തിരുവനന്തപുരത്തെ പ്രമുഖ വ്യക്തികളെ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന സങ്കല്പങ്ങള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ അവതരിപ്പിക്കും. കേരളത്തിനായി കേന്ദ്രം നല്‍കിയ പദ്ധതികളുടെ വിവരണവും ഉണ്ടാകും. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ പദയാത്രയില്‍ കെ.സുരേന്ദ്രന്‍ അനുമോദിക്കും.