കറന്റടിക്കുമോ? നിരക്കുകള്‍ കൂട്ടി; പുതിയ ചാര്‍ജ്, ഇളവുകള്‍ അറിയാം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയാണ് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു.

author-image
Web Desk
New Update
കറന്റടിക്കുമോ? നിരക്കുകള്‍ കൂട്ടി; പുതിയ ചാര്‍ജ്, ഇളവുകള്‍ അറിയാം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയാണ് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു.

40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്കും ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിരക്കു വര്‍ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികമായി നല്‍കണം.

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ യൂണിറ്റിന് 3.25രൂപ നല്‍കണം.

40 രൂപയാണ് സിംഗിള്‍ഫേസ് ഉപഭോക്താക്കള്‍ പ്രതിമാസം ഫിക്‌സഡ് ചാര്‍ജായി നല്‍കേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 100 രൂപ. 51 യൂണിറ്റ് മുതല്‍ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 4.05 രൂപ നല്‍കണം.

സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 65. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 140. 101 യൂണിറ്റു മുതല്‍ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 5.10രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 85. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 170.

151 യൂണിറ്റ് മുതല്‍ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 6.95 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 120. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 180. 200 യൂണിറ്റു മുതല്‍ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 8.20 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 130. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാല്‍ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്‌കോപ്പിക്). 0300 യൂണിറ്റിന് 6.40രൂപ. 0350 യൂണിറ്റുവരെ 7.25രൂപ. 0400 യൂണിറ്റുവരെ 7.60രൂപ.

0500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളില്‍ ഓരോ യൂണിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാര്‍ക്ക് ഫിക്‌സഡ് ചാര്‍ജില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്കും നിരക്കില്‍ ഇളവുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനുകളിലെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും റഗുലേറ്ററി കമ്മിഷന്‍ നേരിയ വര്‍ധന വരുത്തി. നിലവിലെ ഫിക്‌സഡ് ചാര്‍ജ് പ്രതിമാസമോ കിലോവാട്ടിനോ 90 രൂപയാണ്. എനര്‍ജി ചാര്‍ജ് യൂണിറ്റിന് 5.50രൂപയും.

ഫിക്‌സഡ് ചാര്‍ജ് 90 രൂപയെന്നത് 100രൂപയാക്കി. 2027വരെ ഈ നിരക്കായിരിക്കും. എനര്‍ജി ചാര്‍ജില്‍ മാറ്റമില്ല. ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രാധാന്യം കണക്കിലെടുത്താണിത്.

kerala KSEB power tariff hike