കേരള നവോത്ഥാന പ്രയാണത്തില്‍ അച്ചടിയുടെ സംഭാവന വലുത്: മന്ത്രി കെ രാജന്‍

By Web Desk.01 10 2023

imran-azhar

 


ഫോട്ടോ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ 38-ാം പൊതുസമ്മേളനം നെടുമ്പാശ്ശേരി സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടം ചെയ്യുന്നു. ജോണ്‍സണ്‍ പടയാട്ടില്‍, സാനു പി ചെല്ലപ്പന്‍, ജി. വേണുഗോപാല്‍, പാറത്തോട് ആന്റണി, പി.എ. അഗസ്റ്റിന്‍, രാജീവ് ഉപ്പത്ത്, റോജി എം. ജോണ്‍ എം.എല്‍.എ., വൈ. വിജയന്‍, പി.എം. ഹസൈനാര്‍, പി. അശോക് കുമാര്‍, രവി പുഷ്പരാജ്, കെ. വിനയരാജ്, പി. ബിജു തുടങ്ങിയവര്‍ സമീപം

 

നെടുമ്പാശ്ശേരി: കേരളത്തിന്റെ നവോത്ഥാന പ്രയാണത്തില്‍ അച്ചടി മേഖലയുടെ സംഭാവനകള്‍ വളരെ വലുതാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ അദ്ധ്യക്ഷ വഹിച്ചു.
റോജി എം. ജോണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. കെപിഎ മുഖപത്രമായ പ്രിന്റേഴ്‌സ് വോയ്‌സ് കെ.എം.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. വേണുഗോപാല്‍ പ്രകാശനം നിര്‍വ്വഹിച്ചു.

 

കെപിഎ മുഖ്യ രക്ഷാധികാരി ആര്‍. സുരേഷ്, മുഖ്യ ഉപദേഷ്ടാവ് പി.എ. അഗസ്റ്റിന്‍, പ്രിന്റേഴ്‌സ് വോയ്‌സ് ചീഫ് എഡിറ്റര്‍ സിബി കൊടിയംകുന്നേല്‍, എഐഎഫ്എംപി ജിസി അംഗങ്ങളായ സാനു പി. ചെല്ലപ്പന്‍, മുജിബ് അഹ്‌മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിനയരാജ്, തൃശൂര്‍ ജില്ലാ സെക്രട്ടറി പി. ബിജു, വര്‍ദാന്‍ ഇവന്റ്‌സ് സിഇഒ ബി പി. മിശ്ര, കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍, ട്രഷറര്‍ പി. അശോക് കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാജീവ് ഉപ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

ടെക്‌നോവ ഇമേജിംഗ് സിസ്റ്റസ് ടീമിന്റെ ടെക്‌നിക്കല്‍ സെമിനാറും കോഴിക്കോട് ജില്ലാ അവതരിപ്പിച്ച ലഘുനാടകം ബംബര്‍ നമ്പറടിയും നടന്നു. പ്രതിനിധി സമ്മേളനം കെപിഎ രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

അച്ചടിയന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും അഖിലേന്ത്യ പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും. പ്രവേശനം സൗജന്യം.

 

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളായി വൈ. വിജയന്‍, തിരുവനന്തപുരം (സംസ്ഥാന പ്രസിഡന്റ്), പി.എം. ഹസൈനാര്‍, എറണാകുളം (സംസ്ഥാന ജനറല്‍ സെക്രട്ടറി), പി. അശോക് കുമാര്‍, കോട്ടയം (സംസ്ഥാന ട്രഷറര്‍), ജോര്‍ജ്ജ് വര്‍ഗ്ഗീസ്, രാജീവ് ഉപ്പത്ത്, കെ. വിനയരാജ്, ടി.ടി. ഉമ്മര്‍, കെ.സി. കൃഷ്ണന്‍കുട്ടി, ജെ. ഭുവനേന്ദ്രന്‍ നായര്‍, മുജീബ് അഹ്‌മദ് (വൈസ് പ്രസിഡന്റുമാര്‍), രവി പുഷ്പഗിരി, എം.എസ്. വികാസ്, പി.കെ. സുരേന്ദ്രന്‍, ജി.എസ്. ഇന്ദുലാല്‍, എം. രാജേന്ദ്രന്‍പിള്ള, അനീസ് ചുണ്ടയില്‍, അജിത് സൈമണ്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

 

OTHER SECTIONS