ശംഖുംമുഖത്ത് കടലിന്റെ ഭംഗിയില്‍ വിവാഹം; സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം

ശംഖുംമുഖത്ത് ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം. സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും.

author-image
Web Desk
New Update
ശംഖുംമുഖത്ത് കടലിന്റെ ഭംഗിയില്‍ വിവാഹം; സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം

 

തിരുവനന്തപുരം: ശംഖുംമുഖത്ത് ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം. സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. വിവാഹം, വിവാഹ നിശ്ചയം, ഫോട്ടോഷൂട്ടുകള്‍ എന്നിവയെല്ലാം ഇവിടെ വച്ച് നടത്താം.

ശംഖുംമുഖം ബീച്ചിലെ പാര്‍ക്കിലാണ് കടലിന്റെ പശ്ചാത്തലത്തില്‍ വിവാഹ വേദി സജ്ജീകരിക്കുന്നത്. അതിഥികള്‍ക്ക് താമസസൗകര്യം, കേരളീയ വിഭവങ്ങളും കടല്‍ വിഭവങ്ങളും ഉള്‍പ്പെടുത്തി ഭക്ഷണം എന്നിവയും ലഭ്യമാക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.

കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ്. ഇവിടുത്തെ ആദ്യ വിവാഹം ഈ മാസം 30 ന് നടത്തും. ശംഖുംമുഖവും പരിസരവും മനോഹരമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു.

kerala Thiruvananthapuram kerala beaches sanghumukham destination wedding