കൗമാരമേളയ്ക്ക് തിങ്കളാഴ്ച തിരശീല വീഴും;സ്വർണകപ്പ് ആർക്ക്? അവസാന മണിക്കൂറിലും ഇഞ്ചോടിഞ്ച് പോരാട്ടം

10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സ്വർണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

author-image
Greeshma Rakesh
New Update
കൗമാരമേളയ്ക്ക് തിങ്കളാഴ്ച തിരശീല വീഴും;സ്വർണകപ്പ് ആർക്ക്? അവസാന മണിക്കൂറിലും ഇഞ്ചോടിഞ്ച് പോരാട്ടം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം തിങ്കളാഴ്ചയോടെ സമാപിക്കും.10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സ്വർണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിൻറാണുള്ളത്.

കണ്ണൂരിന് 892ഉം. തിങ്കളാഴ്ച നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും.നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് വേദിയിൽ നടക്കുന്നത്.

വൈകുന്നേരം 4.30-ാനണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല.

kerala school kalolsavam kollam