/kalakaumudi/media/post_banners/0fea395fd4412e6371d39c1945407f7e0added7912f8cf349617f247c069a7a9.jpg)
കൊല്ലം: പാചകകലയുടെ തമ്പുരാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി കലവറയുടെ ചുമതല ഏറ്റെടുത്തു. മാംസാഹാരം വിളമ്പുമെന്ന കാര്യത്തിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇനി കലോത്സവ പാചകത്തിനില്ലെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും അടുത്തിടെ പിന്‍വലിച്ചത് കലോത്സവ സംഘാടകര്‍ക്ക് ആശ്വാസമായിരുന്നു.
ഒരു ദിവസം ഇരുപതിനായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. പൂര്‍ണമായും സസ്യാഹാരമാണ് ഇത്തവണയും വിളമ്പുന്നത്. പാചകശാലയുടെ ഉദ്ഘാടനവും പാലുകാച്ചല്‍ ചടങ്ങും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഒരേ സമയം രണ്ടായിരത്തി ഇരുന്നൂറ് പേര്‍ക്ക് ഭക്ഷണം കഴിക്കാനാകുന്ന ഭക്ഷണശാലയാണ് പ്രവര്‍ത്തിക്കുന്നത്.