കേരള സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരായി ഇനി വനിതകളും

By web desk.20 11 2023

imran-azhar

 

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സുരക്ഷാ ജീവനക്കാരായി ഇനി വനിതകളും. ആദ്യമായാണ് സര്‍വകലാശാലയില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്. 10 വനിതകളെയാണ് സര്‍വകലാശാലയില്‍ നിയമിച്ചിരിക്കുന്നത്. കാര്യവട്ടം കാമ്പസില്‍ ആറ് പേരും പാളയം കാമ്പസില്‍ നാലുപേരുമാണ് പുതിയതായി നിയമിതരായത്.

 

പ്രത്യേകമായി അപേക്ഷ ക്ഷണിച്ചാണ് നിയമനം. ഡിഗ്രിയും എന്‍.സി.സി.ബി അല്ലെങ്കില്‍ സി സര്‍ട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. 30 മുതല്‍ 50 വയസുവരെയാണ് പ്രായപരിധി. കരാര്‍വ്യവസ്ഥയില്‍ സര്‍വകലാശാല നേരിട്ട് അഭിമുഖം നടത്തിയാണ് സുരക്ഷാ ജീവനക്കാരെ തിരഞ്ഞെടുത്തത്.

 

 

 

 

OTHER SECTIONS