കേരള സർവ്വകലാശാല കലോത്സവം മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരത്ത്

സെനറ്റ് ഹാളായിരിക്കും പ്രധാന വേദി.കൂടാതെ യൂണിവേഴ്‌സിറ്റി കോളേജ്, സംസ്കൃത കോളേജ് തുടങ്ങി തലസ്ഥാന നഗരത്തിലെ കോളേജുകളും വേദികളാകും.

author-image
Greeshma Rakesh
New Update
കേരള സർവ്വകലാശാല കലോത്സവം മാർച്ച് ഏഴ് മുതൽ 11 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിന് വേദിയാകാനൊരുങ്ങി തിരുവനന്തപുരം.മാർച്ച് ഏഴ് മുതൽ 11 വരെയാണ് കലോത്സവം നടക്കുക.ഇരുന്നൂറിലധികം കോളജുകളിൽ നിന്ന് മൂവായിരത്തിലധികം കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.സെനറ്റ് ഹാളായിരിക്കും പ്രധാന വേദി.കൂടാതെ യൂണിവേഴ്‌സിറ്റി കോളേജ്, സംസ്കൃത കോളേജ് തുടങ്ങി തലസ്ഥാന നഗരത്തിലെ കോളേജുകളും വേദികളാകും.

യുവജനോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാളയം യൂണിവേഴ്‌സിറ്റി കാമ്പസിലുള്ള എംപ്ലോയിസ് യൂണിയൻ ഹാളിൽവച്ച് ചേരും.വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് യൂണി വേഴ്‌സിറ്റി യൂണിയൻ ചെയർ മാൻ വിജയ് വിമൽ അറിയിച്ചു.

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകൾ രംഗത്ത് കൊണ്ട് വരുന്നതിനാണ് കേരളസർവകലാശാലാ യൂണിയൻ എല്ലാ വർഷവും സർവകലാശാല തലത്തില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക് തങ്ങളുടെ കലാലയ ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവത്തിൽ പങ്കെടുക്കുക എന്ന സന്തോഷത്തോടൊപ്പം മത്സരത്തിന്റേയും സൗഹാർദ്ദത്തിന്റേയും വാതായനങ്ങൾ തുറക്കുകയുമാണ് ഓരോ യുവജനോത്സവ വേദിയും.

kerala Thiruvananthapuram kerala university youth festival