/kalakaumudi/media/post_banners/84ff3fd0360e9e5712f29d064825d10844fedea2d946707750633ed4b4b2b943.jpg)
കാസര്‍കോട്: ചെറുകിട വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തുന്ന വ്യാപാരസംരക്ഷണ യാത്രയ്ക്കു തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കു പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ വ്യാപാര മേഖലയില്‍ അടിച്ചേല്‍പിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഫെബ്രുവരി 13ന് യാത്ര തിരുവനന്തപുരത്തു സമാപിക്കും. അതേസമയം 13 ന് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. 5 ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ഭാരവാഹികള്‍ മുഖ്യമന്ത്രിക്കു നല്‍കും.