കേരള യുവജനോത്സവം കോഴ വിവാദം; ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി. കണ്ണൂര്‍ ചൊവ്വ സ്വദേശി പി.എന്‍. ഷാജി (52) ആണ് ജീവനൊടുക്കിയത്.

author-image
Web Desk
New Update
കേരള യുവജനോത്സവം കോഴ വിവാദം; ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി

 

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കി. കണ്ണൂര്‍ ചൊവ്വ സ്വദേശി പി.എന്‍. ഷാജി (52) ആണ് ജീവനൊടുക്കിയത്.

യുവജനോത്സവത്തില്‍ മാര്‍ഗം കളി മത്സരത്തിന്റെ വിധികര്‍ത്താവായിരുന്നു ഷാജി. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.

പൊലീസ് കണ്ടെടുത്ത ഷാജിയുടെ ആത്മഹത്യാ കുറിപ്പില്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാണ് മാര്‍ക്ക് നല്‍കിയതെന്നും എഴുതിയിട്ടുണ്ട്.

.

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഷാജി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായിരുന്നു. ഷാജിക്കു പുറമേ പരിശീലകന്‍ കാസര്‍കോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂര്‍ സ്വദേശി സി.സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)

kerala Thiruvananthapuram kerala youth festival