/kalakaumudi/media/post_banners/6ef70dbbfd6b14b6b8e331fc1896b121aae220d0cab6d9c1a7a83b75bec8d6b8.jpg)
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍. കേരളപ്പിറവിയുടെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയും ഇന്ന് ആരംഭിക്കും.
രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ആഘോഷത്തിന് തിരിതെളിക്കും. കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരത്ത് 41 വേദികളിലായാണ് പരിപാടി നടക്കുന്നത്. ഇതുവരെയുള്ള കേരളത്തിന്റെ നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയ എല്ലാം ഒന്നിച്ച് അവതരിപ്പിക്കുന്ന 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് കേരളീയം.
ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളുമുണ്ട്.
വ്യാപാരമേള, ചലച്ചിത്രമേള, പുഷ്പമേള, 11 വേദികളിലായി ഭക്ഷ്യമേള തുടങ്ങിയവയും നടക്കും. അതേസമയം, കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും.
സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സര്‍വീസുകളുണ്ടാകും.