നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള; നവംബർ 1 മുതൽ 7 വരെ തലസ്ഥാനത്ത്

ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്‌ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും.മാത്രമല്ല സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകളും ഉണ്ടാകും.

author-image
Greeshma Rakesh
New Update
നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള; നവംബർ 1 മുതൽ 7 വരെ തലസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയ്ക്കൊരുങ്ങി തലസ്ഥാനം. പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയേറ്റർ, കനകക്കുന്ന്, യൂണിവേഴ്‌സിറ്റി കോളേജ്, എൽഎംഎസ് കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം തുടങ്ങിയ പ്രദർശന വേദികളിൽ സർക്കാർ വകുപ്പുകളുടെ ഉൾപ്പെടെ നാനൂറോളം സ്റ്റാളുകൾ ഉണ്ടാകും.

വ്യവസായ വാണിജ്യ വകുപ്പ്, സഹകരണ വകുപ്പ്, കുടുംബശ്രീ, പട്ടികവർഗ വികസന വകുപ്പ്, കാർഷിക വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്ലൂം എന്നിവയുടെ വിൽപ്പനയും പ്രദർശനവും ഉൾപ്പെടെ വൻ മേളയാണ് തലസ്ഥാനത്ത് നടക്കുക.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥേയത്വം വഹിക്കുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്.

ഒൻപതു വേദികളിലായി നടക്കുന്ന മേളയിൽ ഭക്ഷ്യഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്‌ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും.മാത്രമല്ല സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകളും ഉണ്ടാകും. വ്യവസായ വാണിജ്യ വകുപ്പ്, സഹകരണ വകുപ്പ്, കുടുംബശ്രീ, പട്ടികവർഗ വികസന വകുപ്പ്, കാർഷിക വകുപ്പ്, കയർ-കാഷ്യൂ-ഹാൻഡ്ലൂം എന്നിവയുടെ വിൽപ്പനയും പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.

കേരളീയത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകൾ ഉണ്ടാകും. ടാഗോർ തിയേറ്റർ, കനകക്കുന്ന്, യൂണിവേഴ്‌സിറ്റി കോളേജ്, എൽഎംഎസ് കോമ്പൗണ്ട്, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 50 സ്റ്റാളുകൾ വീതമാണുള്ളത്. വ്യവസായ വകുപ്പിന്റെ എഴുപത്തിയഞ്ച് സ്റ്റാളുകളും ബാംബൂ മിഷന്റെ 25 സ്റ്റാളുകളും കുടുംബശ്രീ, പട്ടികജാതി വികസന വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ 50 സ്റ്റാളുകളും വ്യാപാരമേളയിൽ ഒരുക്കും.

മാത്രമല്ല ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾ, കൈത്തറി, ഫാം ഉൽപന്നങ്ങൾ, മാലിന്യ നിർമാർജനം, സുഗന്ധവിളകൾ, തേൻ, മത്സ്യം, ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ, പുനരുപയുക്ത ഊർജം, മെഡിക്കൽ ഇംപ്ലാന്റ്സ്, സൗരോർജ ഉപകരണങ്ങൾ, കളിമൺ പാത്രനിർമാണം, ടെറകോട്ട, ക്ളേ മോഡൽ, ജൂട്ട് ഉൽപന്നങ്ങൾ, കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, കൈകൊണ്ട് തുന്നിയ കുർത്തി, സാരി തുടങ്ങി വ്യത്യസ്തമായതും തനിമയാർന്നതുമായ നിരവധി ഉൽപന്നങ്ങളുടെ സ്റ്റാളുകളാണ് കേരളീയത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.

സ്വകാര്യ സംരംഭകർക്കായി മൂന്ന് പ്രദർശന വേദികളുണ്ടാകും. ഇവിടെയുള്ള 50 ഓളം സ്റ്റാളുകളിൽ അക്വേറിയം, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. വ്യവസായ വാണിജ്യ പ്രദർശനം വിജയിപ്പിക്കുന്നതിന് വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു.

Thiruvananthapuram kerala government Keraleeyam Industrial Exhibition 2023