പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വാദി നേതാവ്; ആക്രമണം ഐഎസ്ഐയുടെ സഹായത്തോടെ

By priya.06 12 2023

imran-azhar

 

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഡിസംബര്‍ 13ന് മുമ്പ് ആക്രമണം നടത്തുമെന്നാണ് ഭീഷണി.

 

വീഡിയോ സന്ദേശത്തിലാണ് ഖലിസ്ഥാന്‍ വാദി നേതാവ് ഇക്കാര്യം അറിയിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെ ആക്രമണം നടത്തുമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.

 

തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

 

OTHER SECTIONS