/kalakaumudi/media/post_banners/8d99df15cc4af6c85dfc57a1a227f793ad07cb99e69b8eae17510a9a4764e24e.jpg)
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ നീക്കവുമായി പൊലീസ്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തി.
അന്വേഷണത്തെ തുടര്‍ന്നുള്ള സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലേക്ക് നീങ്ങുന്നതിനാല്‍ പുതിയ വിവരങ്ങളില്‍ അച്ഛനില്‍ നിന്നും വ്യക്തത തേടും. ഇതിനായാണ് പൊലീസ് സംഘമെത്തിയത്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിലെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ചു. കല്ലുവാതുക്കലില്‍ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. എന്നാല്‍ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവര്‍ പറയുന്നു.