കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചു; വീട്ടമ്മ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ കിളിമാനൂര്‍ പാപ്പാലയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. മരിച്ച വീട്ടമ്മയുടെ മകനും മാലി സ്വദേശിയുമടക്കം 6 പേര്‍ക്ക് പരിക്കേറ്റു

author-image
Web Desk
New Update
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചു; വീട്ടമ്മ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

കിളിമാനൂര്‍: സംസ്ഥാന പാതയില്‍ കിളിമാനൂര്‍ പാപ്പാലയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. മരിച്ച വീട്ടമ്മയുടെ മകനും മാലി സ്വദേശിയുമടക്കം 6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 5 പേര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കോട്ടയം പൂവരണി പൈക കപ്പലുമാക്കല്‍ വീട്ടില്‍ പരേതനായ ജോര്‍ജ് കുട്ടിയുടെ ഭാര്യ ലവ് ലി ജോര്‍ജ് (58) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം സഞ്ചരിച്ച മകന്‍ ജസ്റ്റിന്‍ കെ ജോര്‍ജി (24)നും മറ്റേ കാറിലുണ്ടായിരുന്ന മാലി സ്വാദേശി ഷെരീഫ അലി (53) ക്കും മറ്റ് 4 പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ 2 പേരുടെ പരിക്ക് സാരമുള്ളതല്ല.

ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് കിളിമാനൂര്‍ പാപ്പാലയില്‍ എതിര്‍ ദിശയില്‍ വന്ന കാറുകള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് നിന്നും ഫയര്‍ ഫോഴ്സ് സംഘവും കിളിമാനൂര്‍ പോലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലവ് ലി ജോര്‍ജിന്റെ മറ്റ് മക്കള്‍ ജോസിന്‍ കെ ജോര്‍ജ്, ജസിന്‍ കെ ജോര്‍ജ്. കിളിമാനൂര്‍ പോലീസ് കേസെടുത്തു.

kerala Thiruvananthapuram accident