/kalakaumudi/media/post_banners/ab9de98a32dee89ef22f5693808a477fa01b6c6463693f4b4e809fa6d6c16f78.jpg)
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്കുള്ള സര്‍വീസിന്റെ ട്രയല്‍ റണ്‍ ഇന്ന് മുതല്‍ ആരംഭിക്കും.
ഇന്ന് രാത്രിയോടെയാണ് എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം നടക്കുന്നത്. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അവസാനഘട്ടത്തിലെത്തിയത്.
സ്റ്റേഷനിലെ സിഗ്‌നലിന്റേയും വയഡക്റ്റിന്റെയും നിര്‍മ്മാണവും സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. 2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പിന്നിടുന്നത്. ജനുവരിയില്‍ സേഫ്റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയതിന് ശേഷം ആദ്യ സര്‍വീസ് ആരംഭിക്കും.
എസ്എന്‍ ജങ്ഷന്‍ മെട്രൊ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് മില്‍മ പ്ലാ ന്റിന് മുന്നിലൂടെ റെയില്‍വേ മേല്‍പ്പാലം മുറിച്ചുകടന്ന് റെയില്‍പ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുകൂടിയായാണ് മെട്രൊലൈന്‍ ടെര്‍മിനലിലേക്ക് നീളുന്നത്. 356 കോടിയാണ് ചെലവ്.