/kalakaumudi/media/post_banners/223f96ded282e86311c03ba0c14fade2a0a6d70453ed54e4c65a10b31a45b759.jpg)
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി 379 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 11.8 കിലോമീറ്ററിലാണ് പിങ്ക് ലൈന്‍ പൂര്‍ത്തീകരിക്കുക. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കിലൂടെ കാക്കനാട് വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതിയ അടങ്കലിനാണ് ധനാനുമതി നല്‍കിയത്.
378.57 കോടി രൂപയാണ് പിങ്ക് ലൈന്‍ നിര്‍മാണത്തിനായി അനുവദിച്ചത്. ഇതിനാകെ 1160 കോടിയോളം രൂപ ചെലവ് വരും. ബാക്കി തുക ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കുമെന്നാണ് കൊച്ചി മെട്രോ പ്രതീക്ഷിക്കുന്നത്. ഇതിനായി ബാങ്കുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 20 മാസത്തിനുള്ളില്‍ തൂണുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.