/kalakaumudi/media/post_banners/7717f4c889c5248cbf44c958504a66d3bc682cf4fb6bb3e53b18e58bfec0dfbd.jpg)
കൊല്ലം: തിരക്കേറിയ ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ കഴിയാത്ത അന്വേഷണം എങ്ങനെ മികവുറ്റതെന്നു പറയുമെന്ന് ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയുടെ അച്ഛന്‍. കേസില്‍ പൊലീസ് തന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോയില്ലെങ്കില്‍ ഉന്നത ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. തന്നെയും സംഘടനയെയും ലക്ഷ്യം വയ്ക്കുന്നതായി കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.
കുട്ടിയുടെ അച്ഛന്റെ പത്തനംതിട്ടയിലെ താമസസ്ഥലം പൊലീസ് പരിശോധിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുഞ്ഞിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.
അതിനിടെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വീട്ടിലേക്കുവിട്ടു.