/kalakaumudi/media/post_banners/3a1215c5e8969d3e3c7bd2e04e6ab6c4603142dc05c7e2fec55aa520d7b153d8.jpg)
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെയും കുട്ടികള്‍ തിരിച്ചറിഞ്ഞു.
ആറ് വയസ്സുകാരിയെയും സഹോദരനെയും ക്യാമ്പില്‍ എത്തിച്ചാണ് തിരിച്ചറിയല്‍ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്ന് സഹോദരന്‍ മൊഴി നല്‍കി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.