കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ബുദ്ധികേന്ദ്രം അനിതകുമാരി; പണം ആവശ്യപ്പെട്ട് വിളിച്ചതും അവര്‍ തന്നെ

By priya.02 12 2023

imran-azhar

 

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്.

 

ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു.

 

പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതും അനിതാകുമാരിയാണെന്ന് എഡിജിപി അജിത്കുമാര്‍ പറഞ്ഞു. കുട്ടിയുമായി അനിതാ കുമാരി ഒരു ഓട്ടോയില്‍ കയറിയപ്പോള്‍ പത്മകുമാര്‍ മറ്റൊരു ഓട്ടോയില്‍ ഇവരുടെ പിന്നാലെ ഉണ്ടായിരുന്നു.

 

കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളേജ് കുട്ടികള്‍ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രതികളായ പത്മകുമാറും അനിതാ കുമാരിയും മറ്റൊരു ഓട്ടോ വിളിച്ച് തിരികെ പോകുന്നത്.

 

രണ്ട് ഓട്ടോകളിലായിട്ടാണ് ഇവര്‍ ലിങ്ക് റോഡില്‍ വന്നിറങ്ങിയത്. പിന്നീട് കാറില്‍ വീട്ടിലേക്ക് മടങ്ങിപ്പോയുകയായിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

 

ആ ദൃശ്യങ്ങളില്‍ കുട്ടിയെ ഒക്കത്തിരുത്തിയാണ് ഒരു സ്ത്രീ ഓട്ടോയില്‍ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളാണ് പിന്നീട് ആശ്രാമം മൈതാനത്ത് തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്.

 

OTHER SECTIONS